23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 19, 2024
May 1, 2024
April 14, 2024
January 8, 2024
June 26, 2023
May 10, 2023
March 20, 2023
March 16, 2023
November 1, 2022

സല്‍മാന്‍ഖാന് ഭീഷണിയുമായി അധോലോക നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2023 10:50 am

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണി. ഇതേ തുടര്‍ന്ന് താരത്തിന്‍റെ സുരക്ഷ ശക്തമാക്കി എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് സല്‍മാന്‍ഖാനെ ഭീഷണിപ്പെടുത്തിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയതില്‍ താനടക്കമള്ള ബിഷ്ണോയി സമൂഹം കടുത്ത അമര്‍ഷത്തിലാണെന്ന് ലോറന്‍സ് പറഞ്ഞിരുന്നു. നടന്‍ അവരുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ലോറന്‍സ് പറഞ്ഞിരുന്നു. കേസില്‍ സല്‍മാനെ മോചിപ്പിക്കാന്‍ ഇയാള്‍ പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് പണത്തെക്കുറിച്ചല്ലജനശ്രദ്ധ നേടരുതെന്ന് സല്‍മാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,

1998ൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ കങ്കാണിയിൽ ബിഷ്‌ണോയ് സമുദായം ആരാധിക്കുന്ന രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നതിന് സൽമാനെതിരെ കേസുണ്ട്. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് ജാമ്യം ലഭിച്ചു.

Eng­lish Summary:

Under­world leader threat­ens Salman Khan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.