12 December 2025, Friday

Related news

October 13, 2025
September 29, 2025
August 23, 2025
July 21, 2025
June 20, 2025
June 16, 2025
May 15, 2025
April 7, 2025
March 24, 2025
February 6, 2025

അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതശെെലിയും രോഗാതുരമായ ജനതയെ സൃഷ്ടിക്കുന്നു: കൃഷിമന്ത്രി പി പ്രസാദ്

Janayugom Webdesk
തൃത്താല
February 2, 2025 8:32 am

അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിതശെെലിയും രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. തൃത്താല വി കെ കടവ് ലൂസെെയിൽ പാലസിന് സമീപം കൃഷി സമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ഭക്ഷണ സംസ്കാരം, അനാരോഗ്യകരമായ ജീവിതശെെലി എന്നിവ ഇന്ന് മലയാളികൾക്കിടയിൽ വ്യാപകമായിരിക്കുന്നു. ഇത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കും എന്നുള്ളതുകൊണ്ട് സർക്കാർ ഇതിനെ ഗൗരവമായി കാണുന്നു. വിഷവും മായവും കലർന്ന ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് മലയാളി പിന്തിരിയേണ്ടതുണ്ട്. 

കൃഷി സമൃദ്ധി പദ്ധതി അതിനെ കൂടി ലക്ഷ്യം ചെയ്തുകൊണ്ടുള്ളതാണ്. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെയും കർഷകോല്പാദക സംഘങ്ങളുടെയും നേതൃത്വത്തിൽ സമഗ്ര കാർഷിക വികസനത്തിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഒരു പുത്തൻ സമീപനമാണ് കൃഷിസമൃദ്ധി. നൂറ്റി ഏഴു പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ കൃഷി സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെയും ഏജൻസികളുെടയും വിഭവ സംയോജനത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

ഈ പദ്ധതി പ്രകാരം ഓരോ ഭൂപ്രദേശവും ആ പ്രദേശത്തിന് ആവശ്യമായ ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഇതിലൂടെ ഓേരാ പ്രദേശത്തെയും തരിശുനിലങ്ങൾ വിളകൾ ഇറക്കി ഹരിതാഭമാക്കും. പഴം, പച്ചക്കറി മറ്റ ധാന്യങ്ങൾ എന്നിവ ജൈ രീതിയിൽ ഉല്പാദിപ്പിക്കും. പച്ചക്കറി, പഴം, കിഴങ്ങ് വർഗ്ഗവിളകൾ എന്നിവയിൽ കേരളം ഉടൻതന്നെ സ്വയം പര്യാപ്തത കെെവരിക്കും. ഓരാേ പ്രദേശത്തിന്റെയും ജെെവസമ്പത്ത്, കാലാവസ്ഥ, കൃഷിയിടത്തിന്റെ പ്രത്യേകത, ജലലഭ്യത, മണ്ണിന്റെ ഘടന എന്നിവയ്ക്കനുസരിച്ച് യന്ത്രവൽക്കരണവും പരിശീലനം ലഭിച്ച കർഷകതൊഴിലാളികളുടെ സാന്നിധ്യവും ഉറപ്പുവരുത്തിക്ക ണ്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും മറ്റു അനുബന്ധവകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയും ഈ പദ്ധതി പ്രകാരം കൃഷി ഇറക്കും. സുസ്ഥിര തൃത്താല, കൃഷി സമൃദ്ധി എന്നീ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് ഒരു സമഗ്രമായ കാർഷിക വികസനത്തിനാണ് കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

സുസ്ഥിര തൃത്താല കൃഷി സമൃദ്ധി പദ്ധതിക്ക് ആവശ്യമായ തുക കേര പദ്ധതിയിൽ നിന്ന് അനുവദിക്കും. മന്ത്രി പി പ്രസാദ് പറഞ്ഞു. ചടങ്ങിൽ മുതിർന്ന കർഷകരായ രാമചന്ദ്രൻ ചൂണ്ടയിൽ, ദേവദാസ് കമലാലയത്തിൽ, കർഷകതൊഴിലാളികളായ പരിയാണി തടത്തിൽ, ഉഷ ഇടപ്പലം എന്നിവരെ ആദരിച്ചു.
മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ (പ്ലാനിങ്ങ് ) സെലീനാമ്മ കെ പി സ്വാഗതം പറഞ്ഞു. ഷൊർണൂർ എം. എൽ. എ മമ്മിക്കുട്ടി പി, പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ സിന്ധുദേവി പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, തൃത്താല ബ്ലോക്ക് പഞ്ചാായത്ത് പ്രസിഡന്റ് റജീന വി പി എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.