ഏകീകൃത സിവില്‍കോഡില്‍ വ്യക്തതയില്ലാതെ കോണ്‍ഗ്രസ് ഉഴുലുമ്പോള്‍ മുസ്ലീംസമൂഹം ഉള്‍പ്പെടെയുളള ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കില്ലെന്ന സാഹചര്യത്തില്‍ അങ്കലാപ്പലായിരിക്കുകകയാണ് പാര്‍ട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ മുസ്ലീം വിഭാഗത്തിലെ വിവിധ സംഘടനകളുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയതങ്ങള്‍, കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. ഏകീകൃത സിവില്‍കോഡിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുയാണെന്നും യുസിസി നടപ്പാക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ കര്‍ശനനിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും വേണുഗോപാല്‍ അവരോട് പറഞ്ഞു.
ഈ വിഷയത്തിലുള്ള കോണ്‍ഗ്രസിന്‍റെ അഴകൊഴമ്പന്‍ നയങ്ങള്‍ക്കുള്ള പ്രതിഷേധങ്ങള്‍ മുസ്ലീംനേതാക്കള്‍നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് തങ്ങളോടും വേണുഗോപാല്‍സംസാരിച്ചു
English Summary:
Uniform Civil Code: KC Venugopal held discussion with leaders of Muslim organizations
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.