22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 14, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026

കേന്ദ്രമന്ത്രി ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ കമ്മിഷണറാകുന്നു; ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
November 11, 2024 10:47 pm

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ”ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ കമ്മിഷണറായി” സ്വയം മാറുകയാണ്.
ഭ്രാന്തമായ മുസ്ലിം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യന്‍ സ്നേഹത്തിന്റെയും ഭാഷയാണ് കേന്ദ്രമന്ത്രിയിലൂടെ ബിജെപി പുറത്തു വിടുന്നത്. മുനമ്പത്തെ ഒരാളെപ്പോലും ഇറക്കി വിടില്ലെന്നതാണ് എല്‍ഡിഎഫ് നയം. 

നിയമപരമായും ഭരണപരമായും സാമൂഹികമായും അതിനുള്ള വഴികളാണ് സര്‍ക്കാര്‍ ആരായുന്നത്. ആ പരിശ്രമങ്ങളെ അട്ടിമറിക്കാനും മുസ്ലിം — ക്രിസ്ത്യന്‍ സ്പര്‍ധ കുത്തിവയ്ക്കാനുമാണ് ബിജെപി പാടുപെടുന്നത്. അതറിയാതെ അവരുടെ കെണിയില്‍ തലവയ്ക്കുന്ന ക്രിസ്തീയ മത മേധാവികള്‍ സുവിശേഷ പ്രചാരകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും ഫാദര്‍ സ്റ്റാന്‍സ്വാമിയെയും മറന്നു പോകരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.