
കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറില്ലെന്നും അറിവാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഫരീദാബാദ് അതിരൂപതആര്‍ച്ച് ബിഷപ്പായി കുര്യാക്കോസ് ഭരണിക്കുളങ്ങര സ്ഥാനമേറ്റ ചടങ്ങിന് ശേഷം നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സബ് കാ സാത്ത് സബ്കാ വികാസ് ആണ്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണം തള്ളി കളയണം. മാര്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം പങ്കെടുത്തു. കത്തോലിക്ക സഭയുടെ സംവിധാനങ്ങള്‍ അത്രയും ശക്തമാണ്. സഭയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ കിരണ്‍ റിജിജു താന്‍ ഇതുപോലൊരു ചടങ്ങില്‍ സംസാരിക്കാന്‍ മാത്രം യോഗ്യന്‍ അല്ലെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.