17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024

മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 4:05 pm

തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണ ഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്.

മുൻപ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നു. മാധ്യമ പ്രവർത്തകരോടും വിമർശകരോടുമുള്ള സുരേഷ് ഗോപിയുടെ ശരീര ഭാഷയും പ്രതികരണങ്ങളും അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞതും അക്രമോത്സുകവുമാണെന്നും സംഭവത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.