8 January 2026, Thursday

ഫെസ്റ്റിവെല്‍ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി: പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം സി രാധാകൃഷ്ണന്‍ രാജിവെച്ചു

Janayugom Webdesk
കൊച്ചി/ തിരുവനന്തപുരം
April 1, 2024 1:55 pm

പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിക്കാണ് രാജിക്കത്ത് അയച്ചത്. ജനാധിപത്യപരമായ സ്വയംഭരണ അവകാശമുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നായ സാഹിത്യ അക്കാദമിയിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സി രാധാകൃഷ്ണൻ പറഞ്ഞു. അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു മന്ത്രി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഭരിക്കുന്നവർ വിചാരിച്ചാൽ ഭരണഘടനയെയും തള്ളിയിടാനാകുമെന്നും രാഷ്ട്രീയ ഇടപെടൽ സാംസ്കാരിക സ്ഥാപനങ്ങളിൽ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് എതിരല്ല. അക്കാദമിയുടെ സ്വതന്ത്രമായ പദവിയെ ഇല്ലാതാക്കുന്ന ഭരണത്തിന്റെ രാഷ്ട്രീയവൽക്കരണത്തിനെതിരെയാണ് പ്രതിഷേധം. രാഷ്ട്രത്തിലെ ഏറ്റവും അവസാനത്തെ സ്വയംഭരണ സ്ഥാപനത്തിന്റെ ശവസംസ്കാരത്തിന് നിശബ്ദ സാക്ഷിയാകാൻ കഴിയില്ലെന്നും അദ്ദേഹം അക്കാദമി സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ പറയുന്നു.

ധീരമായ നടപടി: സിപിഐ

സി രാധാകൃഷ്ണന്റേത് ധീരമായ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എണ്ണപ്പെട്ട സാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്ന നടപടിയാണ് ഇത്. സി രാധാകൃഷ്ണനെ അഭിവാദ്യം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം അറിയിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സദ്പാരമ്പര്യങ്ങളെല്ലാം കുഴിച്ചു മൂടിക്കൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമിയെ ബിജെപി സര്‍ക്കാരിന്റെ കളിപ്പാവയാക്കി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണന്റെ രാജി.
മനുഷ്യപക്ഷ സാഹിത്യത്തിന്റെയും പുരോഗമന ചിന്തയുടെയും ബന്ധുവായ സി രാധാകൃഷ്ണൻ യുവകലാ സാഹിതിയുടെ വളർച്ചയിൽ അവിസ്മരണീയ പങ്ക് വഹിച്ച പ്രസിഡന്റായിരുന്നുവെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Summary:
Union min­is­ter to inau­gu­rate fes­ti­val: C Rad­hakr­ish­nan resigns as hon­orary mem­ber of Kendra Sahitya Akade­mi in protest

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.