സിപിഐ ദേശീയ കൗൺസിൽ ആഹ്വാന പ്രകാരം ജില്ലയിൽ മണിപ്പൂർ ഐക്യദാർഢ്യ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ചുകൾ സംഘടിപ്പിച്ചു. തകഴി എല്ലോറ ജംഗ്ഷനിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ദീപ്തി അജേഷ് അദ്ധ്യക്ഷയായിരുന്നു. ടി ഡി സുശീലൻ, പി സുപ്രമോദം എന്നിവർ പ്രസംഗിച്ചു. തിരുനല്ലൂരിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും ആലപ്പുഴയിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡി സുരേഷ് ബാബു പള്ളിപ്പുറത്തും, ദീപ്തി അജയകുമാർ ആര്യാടും, വി മോഹൻദാസ് അമ്പലപ്പുഴയിലും, എ ഷാജഹാൻ കായംകുളത്തും ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം കെ ഉത്തമൻ തൈക്കാട്ടുശേരിയിലും, എൻ എസ് ശിവപ്രസാദ് വയലാറിലും, ആർ സുരേഷ് മാളിക മുക്കിലും ആർ ഗിരിജ ദേവികുളങ്ങരയിലും കെ ജി സന്തോഷ് മാവേലിക്കരയിലും കെ എസ് രവി ചുനക്കരയിലും കെ ഗോപിനാഥൻ വെളിയനാടും ഉദ്ഘാടനം ചെയ്തു.
എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി പി മധു ആറാട്ടുവഴിയിലും എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ കാവുങ്കലും, കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ സുഖലാൽ ചേർത്തല തെക്കിലും, ബി കെ എം യു ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ മുല്ലയ്ക്കലും ഉദ്ഘാടനം ചെയ്തു. വിയപുരത്ത് മണ്ഡലം സെക്രട്ടറി കെ കാർത്തികേയനും കുമാരപുരത്ത് സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഇ ബി വേണുഗോപാലും കരുവാറ്റയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി ജയപ്രസാദും ഹരിപ്പാട്ട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശ്രീമാൻ പള്ളിക്കലും കാർത്തികപ്പള്ളിയിൽ മണ്ഡലം സെക്രട്ടറിയേറ്റംഗം വടക്കടം സുകുമാരനും ചിങ്ങോലിയിൽ ജില്ലാ കൗൺസിൽ അംഗം പി ബി സുഗതനും പള്ളിപ്പാട് വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ ടി വിനീഷും പള്ളിപ്പാട് തെക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗീസും ആറാട്ടുപുഴ വടക്ക് എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു.
കോടംതുരുത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗം ടി പി സതീശനും എഴുപുന്നയിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് അശോക് കുമാറും അരൂരിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഒ കെ മോഹനനും ചന്തിരൂരില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം പി ബിജുവും എരമല്ലൂരില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി മനോജ് കുമാറും കുത്തിയതോട്ടില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ബി സജീവും തുറവൂരില്‍ മണ്ഡലം കമ്മിറ്റി അംഗം എൻ കെ മുരളിയും കോസ്റ്റൽ ലോക്കല്‍ കമ്മിറ്റിയിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ എ നെൽസനും ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ടൗൺ — ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ നടത്തിയ നൈറ്റ് മാർച്ച് മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു.
വെളിയനാട് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ഗോപിനാഥനും തലവടിയില്‍ മണ്ഡലം സെക്രട്ടറി ടി ഡി സുശീലനും രാമങ്കരിയില്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ വി ജയപ്രകാശും മുട്ടാറില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുട്ടാര്‍ ഗോപാലകൃഷ്ണനും ചക്കുളത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി ലാലിയും പുളിങ്കുന്നില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം സന്തോഷ് കുമാറും നെടുമുടിയില്‍ മണ്ഡലം കമ്മിറ്റി അംഗം കെ പി ചാക്കോയും തകഴിയില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സുപ്രമോദവും എടത്വായില്‍ മണ്ഡലം കമ്മിറ്റി അംഗം സാറാമ്മ തങ്കപ്പനും കാവാലത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ഗോപിയും കൈനരയില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി വി സുനോസും നീലംപേരൂരില്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം വി ജോസുകുട്ടിയും ഉദ്ഘാടനം ചെയ്തു.
English Summary: Unity of the country for Manipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.