
എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ അമിതാധികാര പ്രയോഗവുമായി താല്‍ക്കാലിക വൈസ് ചാന്‍സലര്‍. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ഗോപിന് രജിസ്ട്രാറുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കി. സിന്‍ഡിക്കേറ്റ് മുഖേന നടപ്പാക്കേണ്ട നിയമനം, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നടപ്പാക്കുകയാണ്. ഈ നിയമനം അടുത്തതായി ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചാല്‍ മാത്രമെ ഗോപിന് തുടരാന്‍ കഴിയുകയുള്ളു. സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ ഡോ. കെ ശിവപ്രസാദ് തയ്യാറാകാത്തതിനാല്‍ മൂന്നുമാസമായി രജിസ്ട്രാര്‍ കസേരയൊഴിഞ്ഞു കിടക്കുകയായിരുന്നു. ഒഴിവുവന്ന തസ്തികകളൊന്നും യഥാസമയം റിപ്പോർട്ട് ചെയ്യാനും ശിവപ്രസാദ് തയ്യാറായിരുന്നില്ല.
സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തിട്ട് ഒമ്പത് മാസമായി. ഒക്ടോബറിലാണ് അവസാനമായി സമ്പൂർണ സിൻഡിക്കേറ്റ് യോഗം നടന്നത്. അംഗങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ജനുവരിയിൽ യോഗം ചേർന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സംഘടനാ നേതാവിന്റെ പിഎഫ് തിരിമറി ചര്‍ച്ചചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതെ യോഗം പിരിച്ചുവിടുകയും തീരുമാനങ്ങള്‍ റദ്ദാക്കുകയുമായി രുന്നു. ഇതിനുശേഷം സിന്‍ഡിക്കേറ്റ് ചേരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിസി തയ്യാറായിട്ടില്ല. ബജറ്റുമായി ബന്ധപ്പെട്ട വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ സ്പെഷ്യല്‍ സിന്‍ഡിക്കേറ്റ് മാത്രമാണ് ശിവപ്രസാദിന്റെ കാലയളവില്‍ നടന്നിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.