23 January 2026, Friday

Related news

December 3, 2025
August 20, 2025
February 18, 2025
February 17, 2025
September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ആര്‍എസ്എസ്-ബാലഗോകുലം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

web desk
കോട്ടയം
March 23, 2023 3:43 pm

സ്കൂള്‍ ഹോസ്റ്റലില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ആര്‍എസ്എസ്-ബാലഗോകുലം പ്രവര്‍ത്തകന്‍ റിമാന്‍ഡിലയി. കോട്ടയം പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ വാര്‍ഡന്‍ കൂടിയായ പൊൻകുന്നം ചെറുവള്ളി സ്വദേശി വിഷ്ണു(30)വിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെയാണ് ആര്‍എസ്എസ് നേതാവ് പീഡനത്തിനിരയാക്കിയത്. ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു.

ആറുമാസത്തോളമായി തുടരുന്ന പീഡന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടി വിദേശത്തായിരുന്ന മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകി. പരാതി അന്വേഷിച്ച ചൈൽഡ് ലൈന് അധൃകൃതര്‍ റിപ്പോർട്ട് പള്ളിക്കത്തോട് പൊലീസിന് കൈമാറി. തുടർന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തതത്.

 

Eng­lish Sam­mury: RSS-Bal­agoku­lam activist who sub­ject­ed four­teen-year-old boy to unnat­ur­al tor­ture remanded

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.