അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്ക് ഭൂമി കണ്ടെത്താൻ ജില്ലകളിൽ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾത്താമസമില്ലാതെ കിടക്കുന്നതുമായ ഫ്ലാറ്റുകളും വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
പഞ്ചായത്തിൽ രണ്ടേക്കർ, മുനിസിപ്പാലിറ്റിയിൽ ഒരേക്കർ, കോർപറേഷനിൽ 50 സെന്റ് എന്ന പരിധിക്കുള്ളിൽ, വകുപ്പുകളുടെ നിരാക്ഷേപപത്രം കൂടാതെ തന്നെ ഭൂമി ഏറ്റെടുക്കും. ഭൂപതിവ് സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾക്കു വിധേയമായി ഭൂരഹിതരായ അതിദരിദ്രർക്ക് ഭവന നിർമ്മാണത്തിനായി പതിവിന് വിധേയമാക്കാനും ജില്ലാ കളക്ടർമാർക്ക് അധികാരം നൽകും.
സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾത്താമസമില്ലാതെ കിടക്കുന്നതുമായ എല്ലാ ഫ്ലാറ്റുകളും വസ്തുവും വീടും ആവശ്യമുള്ള അതിദരിദ്രർക്ക് കൈമാറുന്നതിനും ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് ജില്ലാ കളക്ടർമാർ ഭൂമി കണ്ടെത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.