23 December 2024, Monday
KSFE Galaxy Chits Banner 2

യുപി നിയമസഭാ തെരഞ്ഞെടുപ്പ്;കൂടുതല്‍ ആത്മവിശ്വാസത്തോടെ എസ് പി

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2022 2:37 pm

ദില്ലി,ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.അഞ്ച് ഘട്ടം പൂർത്തിയായപ്പോൾ തന്നെ എസ്പി ഡബിൾ സെഞ്ച്വറി അടിച്ചുവെന്നും പാർട്ടി മുന്നേറുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു

ബിജെപി കള്ളം പറയുകയാണെന്നും ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും അഖിലേഷ് അവകാശപ്പെട്ടു .ബസ്തിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവർ ബി ജെ പിയുടെ നുണകളിൽ മടുത്തു. ഗൊരഖ്പൂരിൽ വികസനത്തിനായി ജനം കാത്തിരിക്കുകയാണ്. ഇത്തവണ ജനങ്ങൾ ഞങ്ങൾക്ക് ഭൂരിപക്ഷം നൽകുന്നുവെന്ന് ബി ജെ പി മനസിലാക്കണം,ഇതിനോടകം തന്നെ എസ് പി ഡബിൾ സെഞ്ച്വറി അടിച്ച് മുന്നേറുകയാണ്, അഖിലേഷ് യാദവ് പറഞ്ഞു

മുഖ്യമന്ത്രി ആദിത്യനാഥിനേയും ബിജെപിയേയും അഖിലേഷ് യാദവ് പരിഹസിച്ചു. അഞ്ചാം ഘട്ടം കഴിഞ്ഞതോടെ അഖിലേഷ് യാദവിന് ഉറക്കം നഷ്ടപ്പെട്ട നിലയിലായിലാണ്. രാത്രിയൊക്കെ അദ്ദേഹം ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുകയാണ്. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന സമാജ്വാദി പാർട്ടിയുടെ പ്രഖ്യാപനം ബി ജെ പിയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് അവർക്ക് മനസിലാകുന്നില്ല,അഖിലേഷ് പറഞ്ഞു

ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഇനിയും രണ്ട് ഘട്ടങ്ങൾ കൂടിയാണ് ബാക്കി. ഇതുവരെയുള്ള ഘട്ടങ്ങൾ അവസാനിക്കുമ്പോൾ പ്രതീക്ഷ ഉയർന്ന നിലയിലാണ് ഭരണ പ്രതിപക്ഷ ക്യാമ്പുകൾ. മാർച്ച് മൂന്നിനാണ് ആറാം ഘട്ടം. ആറാം ഘട്ടത്തിൽ മുഖ്യമന്ത്രി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂർ ഉൾപ്പെടെ നിർണായകമായ പല മണ്ഡലങ്ങളും ഉൾപ്പെടുന്നുണ്ട്.ആറാം ഘട്ടത്തിൽ യു പിയുടെ ഗൊരഖ്പൂർ തന്നെയാണ് ശ്രദ്ധാ കേന്ദ്രം.ആദിത്യനാഥിന്റെ കന്നി നിയമസഭ പോരാട്ടത്തിനാണ് ഇക്കുറി ഖൊരക്പൂർ സാക്ഷ്യം വഹിക്കുന്നത്

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുൻപ് ഗൊരഖ്പൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ആദിത്യനാഥ് അഞ്ച് തവണ ഇവിടെ നിന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് നിയസഭ അങ്കത്തിന് ഇറങ്ങുന്നത്.ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഗോരഖ്പുരിൽ മത്സര രംഗത്തുണ്ട്. ആസാദും ആദ്യമായാണു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.ചേത്‌ന പാണ്ഡെയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ഖ്വാജ ഷംസുദ്ദീനാണ് ബി എസ് പിക്ക് വേണ്ടി മത്സരിക്കുന്നത്. എന്നിരുന്നാലും ഗോരഖ്പൂർ അർബൻ സീറ്റിൽ ആദിത്യനാഥും സമാജ്വാദി പാർട്ടിയുടെ സുഭാവതി ശുക്ലയും തമ്മിലാണ് യഥാർത്ഥ മത്സരം. അന്തരിച്ച ബി ജെ പി നേതാവിൻറെ ഭാര്യയാണ് സുഭാവതി ശുക്ല

മാർച്ച് 10 നാണ് യു പിയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. സംസ്ഥാനത്ത് 300 ൽ അധികം സീറ്റ് നേടി ഭരണ തുടർച്ച നേടാനാകുമെന്നാണ് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നതെങ്കിലും സംസ്ഥാനത്ത് ഇക്കുറി കടുത്ത മത്സരമാണ് നേരിടുന്നതെന്നാണ് പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ട്. എസ് പി-ആർ എൽ ഡി കൂട്ടുകെട്ട് പടിഞ്ഞാറൻ യു പിയിൽ ഉൾപ്പെടെ കനത്ത ആഘാതം പാർട്ടിക്ക് ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

കർഷക പ്രതിഷേധവും ലഘിംപൂർ ഖേരി വിഷയവും തിരിച്ചടിയായേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം ജാതി മത സവമാക്യങ്ങൾ ഇക്കുറി അനുകൂലമായേക്കില്ലെന്ന ആശങ്കയും ബിജെപി ക്യാമ്പിൽ ഉണ്ട്. എസ് പിയിലേക്ക് ന്യൂനപക്ഷ വോട്ടുകൾ ഒഴുകി, ഒവൈസിയുടെ എ ഐഎം എം മുസ്ലീങ്ങൾ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയില്ല എന്നാണ് ബിജെപി കണക്കൂകൂട്ടൽ. ഇതെല്ലാം തിരിച്ചടിയാകുമെന്നാണ് പാർട്ടിയുടെ ആശങ്ക.

Eng­lish Sum­ma­ry: UP Assem­bly polls: SP more confident

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.