ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം തവണ ജനവിധി തേടുന്ന എംഎല്‍എമാരുടെ ആസ്തിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ക്രമാതീതമായ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിക്കുന്ന 301 സിറ്റിങ് എംഎല്‍എ, എംഎല്‍സിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീംഫോസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലേതാണ് വിവരങ്ങള്‍. 301 പേരില്‍ 94.35 ശതമാനം സ്ഥാനാര്‍ത്ഥികളുടെ (284) സമ്പത്തില്‍ ഭീമമായ വര്‍ധനവ് ഉണ്ടായി. ഇവരുടെ ആസ്തിയില്‍ 2017ലെ 5.68 കോടിയില്‍ നിന്നും ഈ വര്‍ഷം 8.87 കോടി ശരാശരി വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത് മുബാറക്പുരില്‍ നിന്നും മത്സരിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുള്‍ സ്ഥാനാര്‍ത്ഥി ഷാ ആലത്തിന്റെ സമ്പത്തിലാണ്. 77.09 കോടിയായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി 2017ല്‍ 118.76 കോടിയായി വര്‍ധിച്ചു. 2022 ആയപ്പോഴേക്കും ആസ്തി 195.85 കോടിയായി. 301ല്‍ 223 പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഇവരുടെ സമ്പത്തില്‍ ശരാശരി 59.87 ശതമാനം വര്‍ധനവ് ആണ് ഉണ്ടായത്. 2017ല്‍ ഇവരുടെ മൊത്തം ആസ്തി 5.27 കോടി ആയിരുന്നെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 8.43 ആയി ഉയര്‍ന്നു.
എസ്‌പി നേതാക്കളുടെ സമ്പത്തില്‍ 46.18 ശതമാനവും ഉണ്ടായി. 4.60 കോടിയില്‍ നിന്നും 6.73 കോടിയായാണ് സമ്പത്ത് വര്‍ധിച്ചത്.
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണെന്ന് എഡിആറിന്റെ മറ്റൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള 4442 സ്ഥാനാര്‍ത്ഥികളില്‍ 4406 പേരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് കണക്ക്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2017ല്‍ 859 ആയിരുന്നെങ്കില്‍ ഈ വര്‍ഷമിത് 1,142 ആയി ഉയര്‍ന്നു. ഇതില്‍ 889 പേര്‍ക്കെതിരെ (20 ശതമാനം) ഗുരുതര കുറ്റകൃത്യങ്ങളാണ് നിലനില്‍ക്കുന്നത്. 2017ല്‍ ഇത് 15 ശതമാനം (704) ആയിരുന്നു. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ്, 224 (65 ശതമാനം). രാഷ്ട്രീയ ലോക് ദള്‍ 169 (45 ശതമാനം) ബിജെപി 160 (40 ശതമാനം), കോണ്‍ഗ്രസ് 397 എന്നിങ്ങനെയാണ് കണക്ക്.
English Summary:UP: Huge increase in wealth of re-elected MLAs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.