22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ മാസ്ക് നിർബന്ധമാക്കി യുപി

Janayugom Webdesk
ലഖ്നൗ
April 18, 2022 5:08 pm

ന്യൂഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ, ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഉത്തർപ്രദേശ്. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീധമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്ക് നിര്‍ബന്ധമാക്കി മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയിലെ ഗൗതം ബുദ്ധ നഗറിൽ 65 പുതിയ കോവിഡ് കേസുകളും ഗാസിയാബാദിൽ 20 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്നൗവിൽ പത്തുപേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മേഖലകളിൽ കർശന നിരീക്ഷണം നടത്താനും ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

ന്യൂഡൽഹിക്ക് സമീപമുള്ള ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ഹാപുർ, മീററ്റ്, ബുലന്ദ്ഷെഹർ, ബാഘ്പത് തുടങ്ങിയിടങ്ങളിലാണ് പൊതുവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്.

Eng­lish summary;UP makes mask manda­to­ry in dis­tricts bor­der­ing Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.