22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 7, 2024
October 4, 2024
October 4, 2023
September 11, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023

യുപിയിൽ ദളിത് വിദ്യാർത്ഥിയെ കൊണ്ട് കാല് നക്കിച്ചു

Janayugom Webdesk
ലഖ്നൗ
April 19, 2022 8:12 pm

യുപിയിൽ ദളിത് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിക്ക് നേരെ ജാതിയുടെ പേരിൽ പീഡനം. ക്രൂരമായി മർദ്ദിച്ച ശേഷം അക്രമികൾ കുട്ടിയെക്കൊണ്ട് കാല് നക്കിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിൽ എട്ടു പേരെ റായ്ബറേലി പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 10നാണ് സംഭവം നടന്നത്. താക്കൂർ വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് കുട്ടിയോട് അതിക്രമം കാണിച്ചത്. കുട്ടിയെക്കൊണ്ട് ഏത്തമിടീക്കുന്നതും രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

‘താക്കൂർ എന്ന പേര് പറയുമോ’ എന്ന് ചോദിക്കുന്നതും കേൾക്കാം. വിധവയായ അമ്മയ്ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ് വിദ്യാർത്ഥിക്കാണ് കടുത്ത അതിക്രമം നേരിടേണ്ടിവന്നത്.

പ്രതികളുടെ വയലിൽ ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ അമ്മ. ജോലി ചെയ്തതിന് പണം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.

Eng­lish summary;UP: Minor Dalit stu­dent assault­ed, forced to lick feet

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.