23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

യുപി ചെന്നായ ആക്രമണം;വിചിത്ര പ്രസ്താവനയുമായി യുപി മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2024 10:01 pm

ബഹ്‌റൈച്ച് ഉള്‍പ്പെടെയുള്ള യുപിയിലെ ചില ജില്ലകളില്‍ ചെന്നായ ആക്രമണം രൂക്ഷമായിരിക്കെ ഇതുമായി ബന്ധപ്പെട്ട് വിചിത്ര പ്രസ്താവന നടത്തി സംസ്ഥാന മന്ത്രി ബേബി റാണി മൗര്യ.എന്ത്‌കൊണ്ട് ഈ പ്രശ്‌നം വേഗത്തില്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല എന്നാണ് മന്ത്രി ചോദിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ ചെന്നായ ആക്രമണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മൃഗങ്ങള്‍ സര്‍ക്കാരിനെക്കാള്‍ ബുദ്ധിയുള്ളവയായതിനാല്‍ ചെന്നായകളെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയില്ല എന്നായിരുന്നു മൗര്യയുടെ മറുപടി.

”ഒരുപാട് ആളുകള്‍ ചെന്നായ്ക്കളെ തിരഞ്ഞ് പോകുന്നുണ്ട്.നാം അവയെ കണ്ടെത്തുന്നുമുണ്ട്.പക്ഷേ അവ സര്‍ക്കാരിനെക്കാള്‍ ബുദ്ധിയുള്ളതായത് കൊണ്ട് പിടികൂടാന്‍ സമയമെടുക്കും.ഞങ്ങള്‍ സ്ഥിതിഗതികള്‍ അന്വേഷിച്ച് വരികയാണ്.ഉടന്‍തന്നെ ചെന്നായ്ക്കളെ പിടികൂടുമെന്നും സംസ്ഥാന വനം മന്ത്രി നേരിട്ടാണ് തെരച്ചിലിനിറങ്ങുന്നതെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈചിലെ മഹ്‌സി തെഹ്‌സിലില്‍ ഒരു 8 വയസുകാരനെ പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചെന്നായ ആക്രമിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു.

മുഖത്ത് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒരു സര്‍ക്കാര്‍ ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ 2 മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ ആക്രമണത്തെത്തുടര്‍ന്ന് 7 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ മരണപ്പെടുകയും 3 ഡസനോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ പറയുന്നു.

ആക്രമിക്കപ്പെട്ട കുട്ടി വീടിന്റെ വാതിലിന് സമീപം നിന്ന് കളിക്കുകയായിരുന്നു.പെട്ടന്ന് ചെന്നായ കുട്ടിയെ കടിച്ച് താഴേക്കിടുകയും മുറിവേല്‍പ്പിക്കുകയുമായിരുന്നു.ഇതോടെ കുട്ടി ഉറക്കെ നിലവിളിക്കാന്‍ തുട
ങ്ങി.നിലവിളി കേട്ട് ഓടി വന്ന ഞങ്ങള്‍ അവിടേക്ക് ഓടി.ഇതോടെ ചെന്നായ കുട്ടിയെ ഉപേക്ഷിച്ച് ഓടുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

ഇപ്പോള്‍ കുട്ടിയെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുകയായിരുന്നു.കുട്ടിക്ക് ഇടതെ കവിളിന്റെ സൈഡിലും കഴുത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്.കുട്ടി അപകടനില തരണം ചെയ്തതായും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സഞ്ചയ് ഖാത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.