6 December 2025, Saturday

Related news

December 4, 2025
November 25, 2025
November 21, 2025
November 9, 2025
November 5, 2025
November 4, 2025
November 2, 2025
November 2, 2025
October 29, 2025
October 20, 2025

മാവേലിക്കര‑ചെങ്ങന്നൂർ റൂട്ടിലെ നവീകരണം; നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

Janayugom Webdesk
തിരുവനന്തപുരം
November 21, 2025 7:00 am

മാവേലിക്കര — ചെങ്ങന്നൂർ സെക്ഷനിലെ പാലം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. നാളെ രാത്രി 9.05ന് കൊല്ലം ജങ്ഷനില്‍ നിന്നും പുറപ്പെടുന്ന (ട്രെയിൻ നമ്പർ 66310) കൊല്ലം ജങ്ഷൻ — എറണാകുളം ജങ്ഷൻ എക്സ്പ്രസ് പൂർണമായും റദ്ദാക്കി. 22ന് രാവിലെ 11.35ന് മധുരയിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 16327) മധുര — ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിക്കും. 23ന് രാവിലെ 5.50ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട (ട്രെയിൻ നമ്പർ 16328) ഗുരുവായൂർ — മധുര എക്സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12.10ന് ട്രെയിൻ പുറപ്പെടും. 22ന് ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട (ട്രെയിൻ നമ്പർ 16366) നാഗർകോവിൽ — കോട്ടയം എക്സ്പ്രസ് കായംകുളം ജങ്ഷനിൽ യാത്ര അവസാനിക്കും. നാളെ ഉച്ചയ്ക്ക് 3.20 ന് എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട (ട്രെയിൻ നമ്പർ 12695) എംജിആർ ചെന്നൈ സെൻട്രൽ — തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിക്കും. 22ന് വൈകിട്ട് 5.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട (ട്രെയിൻ നമ്പർ 12696) തിരുവനന്തപുരം സെൻട്രൽ — എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കോട്ടയത്ത് നിന്ന് രാത്രി 8.05 ന് പുറപ്പെടും.

22ന് വെെകിട്ട് മൂന്നിന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട (ട്രെയിൻ നമ്പർ 12624) തിരുവനന്തപുരം സെൻട്രൽ — എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എന്നീ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് നൽകും. 22ന് വെെകിട്ട് 3.45ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പര്‍16312) തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്പ്രസ് ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നി സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴയിലും എറണാകുളത്തും അധിക സ്റ്റോപ്പുകളും നൽകും. 22ന് വെെകിട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 01464) തിരുവനന്തപുരം നോർത്ത് — ലോകമാന്യ തിലക് ടെർമിനസ് പ്രതിവാര സ്പെഷൽ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. 22ന് വെെകിട്ട് 6.05ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 16319) തിരുവനന്തപുരം നോർത്ത് — എസ്എംവിടി ബംഗളൂരു ഹംസഫർ എക്‌സ്പ്രസ് ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. 

22ന് വെെകിട്ട് 6.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 16629) തിരുവനന്തപുരം സെൻട്രൽ‑മംഗലാപുരം സെൻട്രൽ മലബാർ എക്‌സ്പ്രസ് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവത്തുറ റോഡ്, എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും. 22ന് വെെകിട്ട് 5.25 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 22503) കന്യാകുമാരി — ദിബ്രുഗഡ് വിവേക് ​​സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ചെങ്ങന്നൂരിലും കോട്ടയത്തും സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി വഴി തിരിച്ചുവിടും. കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും നൽകും.
22ന് രാത്രി 8.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 16343) തിരുവനന്തപുരം സെൻട്രൽ‑രാമേശ്വരം അമൃത എക്‌സ്പ്രസ് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും. 22ന് രാത്രി ഒമ്പതിന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 16349) തിരുവനന്തപുരം നോർത്ത് — നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്പ്രസ് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും നൽകും. 22ന് രാത്രി 8.55ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 16347) തിരുവനന്തപുരം സെൻട്രൽ‑മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.