23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

അർബൻ ബാങ്ക് കോഴ: ഐ സി ബാലകൃഷ്ണനെതിരെ ഇഡി അന്വേഷണം

Janayugom Webdesk
കൊച്ചി
February 4, 2025 9:49 pm

സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്‌പിക്കും ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തെ തുടർന്നാണ് സുൽത്താൻ ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട കോഴയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. അനധികൃതമായി വായ്പ പുതുക്കി നല്‍കിയതിന് ബത്തേരി അര്‍ബന്‍ ബാങ്കിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സഹകരണ കോ ഓപ്പറേറ്റീവ് ആക്ട് 65 പ്രകാമാണ് സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.വില്‍പ്പന നടത്തിയ ഭൂമിക്കുമേല്‍ വായ്പ അനുവദിച്ചു നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. 

ഒരു വര്‍ഷ കാലാവധിയുള്ള വായ്പ 2014 മുതല്‍ 2020 വരെ പുതുക്കി നല്‍കിയത് ഭരണസമിതി തീരുമാനം ഇല്ലാതെയെന്നും കണ്ടെത്തയിരുന്നു. ബത്തേരി സർവീസ് സഹകരണ ബാങ്കിലെ കെട്ടിട നിർമാണത്തിൽ അഴിമതിയെന്ന അന്വേഷണ റിപ്പോർട്ട് മാസങ്ങൾക്ക് മുന്നേ പുറത്തുവന്നിരുന്നു.ബാങ്ക് 5 കോടി രൂപ നഷ്ടത്തിലാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. എൻ എം വിജയന്റെ മരണത്തെ തുടർന്നുണ്ടായ നിയമന കോഴ വിവാദങ്ങളിൽ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.