ഡിജിറ്റൽ നികുതിയിൽ ധാരണയിലെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള ചരക്കുകളിൽ ചുമത്തിയിരുന്ന അധികതീരുവ അവസാനിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് നികുതി ചുമത്തിയിരുന്നത് തങ്ങളുടെ ടെക്നോളജി കമ്പനികളോടുള്ള അനീതിയാണെന്ന് സൂചിപ്പിച്ചാണ് യുഎസ് അധികതീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ മാർഗനിർദേശപ്രകാരമുള്ള മിനിമം നികുതി പാലിക്കുമെന്ന് ഇന്ത്യ സമ്മതിക്കുകയായിരുന്നു.
പ്രതിബദ്ധതകളെക്കുറിച്ച് പരസ്പര ധാരണ ഉറപ്പാക്കാനും സംഭാഷണത്തിലൂടെ ഭിന്നതകൾ പരിഹരിക്കാനും യുഎസുമായി അടുത്ത ബന്ധം പുലർത്തുമെന്ന് കേന്ദ്ര ധനമന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത അമേരിക്ക ‘ഇന്ത്യയും അമേരിക്കയും ഈ വിഷയത്തിൽ ക്രിയാത്മകമായ സംഭാഷണത്തിലൂടെ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്’ വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രായോഗിക പരിഹാരം എന്നാണ് കരാറിനെ യുഎസ് വിശേഷിപ്പിച്ചത്.
ENGLISH SUMMARY:US abolishes tariffs on Indian products
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.