10 January 2026, Saturday

Related news

January 9, 2026
January 8, 2026
January 6, 2026
January 5, 2026
December 31, 2025
December 28, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025

യെമനില്‍ വീണ്ടും യുഎസ് ആക്രമണം

Janayugom Webdesk
സന
January 13, 2024 11:18 pm

ഹൂതി വിമതരെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും യെമനില്‍ യുഎസിന്റെ വ്യോമാക്രമണം. യുഎസ് നാവികസേനയുടെ യുഎസ്എസ് കാർണിയിൽ നിന്ന് ഒന്നിലധികം ഹൂതി റഡാര്‍ സെെറ്റുകളിലേക്ക് ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിച്ചതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്രട്ടറി നസ്രെദ്ദീൻ അമർ പറഞ്ഞു. ശക്തമായ പ്രത്യാക്രമണം നടത്തുമെന്നും അമര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസലാം വ്യക്തമാക്കി. 

അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് ചെങ്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും ഗതാഗതം ഒഴിവാക്കാന്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് ശേഷമായിരുന്നു ആക്രമണം. ഹൂതികള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഉത്തരവിടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍ പറഞ്ഞു. അതേസമയം, ഹൂതികളുടെ കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നതായി മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യുഎസ്-യുകെ സംയുക്ത ആക്രമണത്തില്‍ ഹൂതികളുടെ 28 കേന്ദ്രങ്ങളും 60 ലധികം ലക്ഷ്യസ്ഥാനങ്ങളും ആക്രമിച്ചിരുന്നു. ഹൂതികളുടെ ആയുധ ഡിപ്പോകൾ, ലോഞ്ച് സൈറ്റുകൾ, എയർ ഡിഫൻസ് റഡാറുകൾ, കമാൻഡ് ആന്റ് കൺട്രോൾ നോഡുകൾ, പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവ ആക്രമിച്ചതായി യുകെ പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹൂതി വക്താവ് പറ‌ഞ്ഞു.

കൂടുതല്‍ പശ്ചിമേഷ്യന്‍ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് യുഎസിന്റെ നടപടി. 2016 ന് ശേഷം യെമൻ പ്രദേശത്ത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. അതേസമയം, പ്രധാന യുഎസ് സഖ്യകക്ഷികള്‍ യെമനിലെ ആക്രമണത്തെ പിന്തുണച്ചിട്ടില്ല. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സംയുക്ത ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry; US attack again in Yemen

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.