ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമം മനുുഷ്യാകാശം ലംഘിക്കുന്നതാണെന്ന് യുഎസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റീലിജിയസ് ഫ്രീഡം. പല സംസ്ഥാനങ്ങളിലും പുതിയതായി നടപ്പില്‍ വരുത്തിയ മതപരിവര്‍ത്തന നിരോധന നിയമം ഇന്ത്യ ഒപ്പു വച്ച അന്താരാഷ്ട്ര മനുഷ്യാവാകശ കരാര്‍ ലംഘിക്കുന്നതാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മനുഷ്യാവകാവും പൗരാവകാശവും ഹനിക്കുന്നതായി പറയുന്നത്.
അമേരിക്കന്‍ സ്റ്റ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍ മത സ്വാതന്ത്യം സംബന്ധിച്ച് യുഎസ് ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. മതം തെരഞ്ഞടുക്കാനുള്ള പൗരന്റെ അവകാശം ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പില്‍ വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തന്നെ പൗരന്റെ അവകാശങ്ങളെ ധ്വംസിക്കുന്നതായും മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയെ ഗൗരവത്തോടെ വീക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
യുപിയില്‍ കൊണ്ടുവന്ന മതപരിവര്‍ത്ത നിരോധന നിയമം ദുരുഹവും അപരിഷ്കൃവുമാണ്. ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണ്. മതം തെരഞ്ഞടുക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നിയമം വഴി നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരുകയാണ്. ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ന്യുനപക്ഷ വിഭാഗത്തിലെ പൗരന്‍മാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രവണത എറിവരുന്നതായും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു.
English Summary;US calls India’s anti-religious conversion law a violation of human rights
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.