
മറൈൻ ഡ്രൈവിലെ ഒരു ഹോട്ടലിന് മുന്നിൽ വെച്ച് യുഎസ് പൗരനെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വർണവും കവർന്നു. ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. വിദേശിയെ ആക്രമിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും സ്വർണ മോതിരവുമാണ് സംഘം കവർന്നത്. സംഭവത്തിൽ കവർച്ചാ സംഘത്തിലെ ഒരാളെ സെൻട്രൽ പൊലീസ് പിടികൂടി. പിടിയിലായ ആദർശ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മരടിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദർശിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്, ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.