7 December 2025, Sunday

Related news

December 6, 2025
December 5, 2025
December 5, 2025
November 30, 2025
November 25, 2025
November 25, 2025
November 23, 2025
November 23, 2025
November 23, 2025
November 20, 2025

അടച്ചുപൂട്ടലിൽ വലഞ്ഞ് യുഎസ്; കൂടുതൽ സർവീസുകൾ റദ്ദാക്കി വിമാനകമ്പനികൾ

Janayugom Webdesk
വാഷിങ്ടൺ
November 7, 2025 9:14 am

യുഎസ് സർക്കാരിന്റെ അടച്ചുപൂട്ടൽ നടപടികൾ വ്യോമയാന മേഖലയെ സാരമായി ബാധിച്ചതോടെ രാജ്യത്തെ പ്രമുഖ എയർലൈനുകൾ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിത്തുടങ്ങി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, അറ്റ്ലാന്റ, ഡാളസ്, ഡെൻവർ, ലോസ് ഏഞ്ചൽസ്, നോർത്ത് കരോലിനയിലെ ഷാർലറ്റ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ നാല്പതോളം വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയട്ടുണ്ട്. കൂടാതെ ന്യൂയോർക്ക്, ഹൂസ്റ്റൺ, ചിക്കാഗോ, വാഷിംഗ്ടൺ തുടങ്ങിയ ചില മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഒന്നിലധികം വിമാനത്താവളങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. വെട്ടിക്കുറയ്ക്കപ്പെടുന്ന സർവീസുകളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.

ജീവനക്കാരുടെ കുറവ് മൂലം കൂടുതൽ സർവീസുകൾ നടത്താൻ കഴിയാത്തതാണ് വിമാനങ്ങൾ റദ്ദാക്കുന്നും നിയന്ത്രണം ഏർപ്പെടുത്താനും കാരണമെന്ന് എഫ്എഎ അറിയിച്ചു. യുഎസ് അടച്ചുപൂട്ടൽ മൂലം എയർ ട്രാഫിക് കൺട്രോളർമാർ അടക്കം പതിനായിരക്കണക്കിനു പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരും ശമ്പളമില്ലാതെ നിർബന്ധിതാവസ്ഥയിൽ ജോലി ചെയ്യുകയാണ്. എയർ ട്രാഫിക് കൺട്രോളർമാർ അമിത ജോലി സമ്മർദം നേരിടുന്നതുമൂലം യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ‌ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്ന് എഫ്എഎ പറഞ്ഞു.

 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.