23 December 2024, Monday
KSFE Galaxy Chits Banner 2

അസുഖശമനത്തിന് 70കാരനെ കൊന്ന് മാംസം ഭക്ഷിച്ചു; 39 കാരൻ അറസ്റ്റിൽ

Janayugom Webdesk
December 21, 2021 11:13 am

അസുഖശമനത്തിന് 70കാരനെ കൊന്ന് മാംസം കഴിച്ച 39 കാരൻ അറസ്റ്റിൽ. ഐഡഹോയിൽനിന്നുള്ള ​ജെയിംസ്​ ഡേവിഡ്​ റസ്സലാണ്​ അറസ്റ്റിലായത്​.തന്റെ അസുഖം മാറാൻ മാസം കഴിച്ചാൽമതി എന്ന വിശ്വാസത്തെ തുടർന്നായിരുന്നു നരഭോജനം.

സെപ്റ്റംബറിലാണ് ഡേവിഡ് ഫ്ലാജെറ്റിന്റെ മരണത്തിൽ ഡേവിഡ്​ റസ്സൽ അറസ്റ്റിലാകന്നത്.റസ്സലിന്റെ വീടിന്​ പുറത്തുണ്ടായിരുന്ന വാഹനത്തിൽനിന്ന്​ ഫ്ലാഗറ്റിന്റെ ശരീരാവശിഷ്​ടങ്ങൾ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്​. ഫ്ലാഗെറ്റിൻറെ കൈകൾ ടേപ്പുകൾ ഉപയോഗിച്ച്​ ബന്ധിച്ച നിലയിലായിരുന്നു. കൂടാതെ ചില ശരീരഭാഗങ്ങൾ കാൺമാനില്ലായിരുന്നു. തുടർന്ന്​ പൊലീസ്​ റസ്സലിന്റെ വീട്ടിൽ പരിശോധന നടത്തി. തുടർന്നുള്ള അന്യോഷണത്തിൽ ​ റസ്സൽ കുറ്റം സമ്മതിക്കുകയായിരുന്നു. 

പരിശോധനയിൽ റസ്സലിന്റെ വീട്ടിൽനിന്ന്​ രക്തക്കറയുള്ള മൈക്രോവേവ്​, ഗ്ലാസ്​ ബൗൾ, ബാഗ്​, കത്തി എന്നിവ കണ്ടെടുത്തു. മനസാക്ഷിയെ ​െഞട്ടിക്കുന്നതാണ്​ കൊലപാതകമെന്ന്​ ബോണർ കൗണ്ടി ഡിക്​ടറ്റീവ്​ ഫില്ലിപ് ​സ്​റ്റെല്ല പറഞ്ഞു. മനുഷ്യമാംസം കഴിച്ചാൽ ത​ന്റെ അസുഖത്തിന്​ ശമനം ലഭിക്കുമെന്ന്​ റസ്സൽ വി​ശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്​ഥർ കോടതിയെ അറിയിച്ചു. റസ്സലിനെ ഡിസംബർ 28ന്​ വീണ്ടും കോടതിയിൽ ഹാജരാക്കും.
eng­lish summary;US man charged with can­ni­bal­ism believed eat­ing flesh would cure his brain
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.