16 June 2024, Sunday

Related news

June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 17, 2024
March 13, 2024
March 12, 2024
March 4, 2024
February 22, 2024
February 19, 2024

വാക്സീന്‍ എടുക്കാത്തവര്‍ക്കുണ്ടാകുന്ന രോഗബാധ വാക്സീന്‍ എടുത്തവരിലേക്കും വ്യാപിക്കും; ക്രിസ്മസിനു മുന്‍പ് വീണ്ടും കോവിഡ് തരംഗ സാധ്യത, ജാഗ്രത.….

Janayugom Webdesk
November 28, 2021 5:29 pm

കോവിഡിനെ കാര്യമായ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ക്രിസ്മസ് ആഘോഷത്തോനുബന്ധിച്ച് അമേരിക്ക മറ്റോരു കേവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കോണ്ടി വരുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗസി. അമേരിക്ക,യൂറോപ്പ് പോലുള്ള രാജ്യങ്ങളില്‍ കേവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഡോ. ഫൗസിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറുമാണ് ഡോ. ഫൗസി. കോവിഡിനെതിരെ ശരീരം കൈവരിക്കുന്ന പ്രതിരോധ ശക്തി മാസങ്ങള്‍ പിന്നിടുമ്പോൾ കുറഞ്ഞു വരുമെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഡോ. ഫൗസി പറഞ്ഞു.

കഴിഞ്ഞയാഴ്ച അമേരിക്കയിലെ കോവി‍ഡ് കേസുകളുടെ എണ്ണത്തില്‍ അതിനു മുന്‍ വാരത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കോവിഡ‍് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണത്തിലും 36 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.അമേരിക്കയില്‍ ഇനിയും 60 ദശലക്ഷത്തോളം പേര്‍ കോവിഡ് വാക്സീന്‍ എടുക്കാത്തവരുണ്ട്. മഹാമാരിയെന്ന നില വിട്ട് കോവിഡിനെ പ്രാദേശികമായ പകര്‍ച്ചവ്യാധിയാക്കാന്‍ കൂടുതല്‍ പേര്‍ വാക്സീന്‍ എടുക്കേണ്ടതുണ്ടെന്നും ഡോ. ഫൗസി പറഞ്ഞു. 

വാക്സീന്‍ എടുക്കാത്തവര്‍ക്കുണ്ടാകുന്ന രോഗബാധ വാക്സീന്‍ എടുത്തവരിലേക്കും വ്യാപിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സീന്‍ എടുത്തവര്‍ക്കും മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ സാധിക്കും. വാക്സീന്‍ എടുത്തവര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാന്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ഡോ. ഫൗസി കൂട്ടിച്ചേര്‍ത്തു.
eng­lish sum­ma­ry; US run­ning out of time to con­tain dan­ger­ous surge of Covid: Antho­ny Fauci
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.