ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര പ്രശ്‌നങ്ങള്‍ ചർച്ചചെയ്യാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ‍്ജിങ്ങിലെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഉന്നത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദര്‍ശിക്കുന്നത്. ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ചൈന സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താനും ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും വേണ്ടിയുമാണ് ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത്.ചാരബലൂൺ വിവാദത്തെ തുടര്‍ന്ന് ഫെബ്രുവരിയിൽ നടക്കേണ്ട സന്ദര്‍ശനം ബ്ലിങ്കൻ മാറ്റിവച്ചിരുന്നു.
പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍, അമേരിക്കയുടേയും സഖ്യകക്ഷികളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുല്‍, ആശങ്കകളെക്കുറിച്ച് നേരിട്ട് തുറന്ന് സംസാരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആന്റണി ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുമായി നിലനില്‍ക്കുന്ന മത്സരാന്തരീക്ഷം ഒരു സംഘര്‍ഷത്തിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നില്ല. ചൈനയില്‍ തടവിലാക്കിയ യുഎസ് പൗരന്മാരുടെ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍, വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ചൈനീസ് സന്ദര്‍ശനത്തിന് ബ്ലിങ്കന്റെ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
വര്‍ഷാവസാനം നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ഷി ജിന്‍പിങ്ങും ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കും ഇതുവഴി സാധ്യതയേറി.
ഫെബ്രുവരിയിൽ ആന്റണി ബ്ലിങ്കൺ വാഷിങ്ടണില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെടാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു യുഎസ് ആകാശത്ത് ചൈനീസ് ബലൂൺ കണ്ടെത്തിയത്. പിന്നാലെ ജോ ബൈഡന്റെ നിർദേശപ്രകാരം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ചാര ബലൂണ്‍ വെടിവച്ചിട്ടതിന് ശേഷം മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും ചര്‍ച്ച നടത്തിയിരുന്നു.
English Summary:US Secretary of State Anthony Blinken in China
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.