22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 3, 2024
October 31, 2024
September 19, 2024
July 10, 2024
July 2, 2024
May 13, 2024
May 2, 2024
April 24, 2024
March 17, 2024

സ്വവര്‍ഗവിവാഹ നിയമം പാസാക്കി യുഎസ് സെനറ്റ്

Janayugom Webdesk
വാഷിങ്ടണ്‍
November 30, 2022 9:27 pm

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കി യുഎസ് സെനറ്റ്. 61 സെനറ്റ് അംഗങ്ങളില്‍ 49 ഡെമോക്രാറ്റുകളും 12 റിപ്പബ്ലിക്കുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 36 പേര്‍ ബില്ലിനെ എതിര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് വ്യക്തിഗതമായി തീരുമാനിക്കാം. 2015ല്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമപരമാക്കിയ സുപ്രീം കോടതി വിധി റദ്ദാക്കാനിരിക്കെയാണ് സെനറ്റ് ചരിത്രപരമായ ബില്‍ പാസാക്കിയത്.

ബില്ലില്‍ അഭിമാനത്തോടെ ഒപ്പ് വയ്ക്കുമെന്നും, സ്വവര്‍ഗ വിവാഹം നിയമപരമാക്കിയതിലൂടെ സ്നേഹത്തിന്റെ അടിസ്ഥാന തത്വത്തിന് രാഷ്ട്രം ഊന്നല്‍ നല്‍കുകയാണെന്നും പ്രസിഡന്റ് ജോ ബെെഡന്‍ പറഞ്ഞു. ഈ നിയമം അമേരിക്കയുടെ സമത്വത്തിലേക്കുള്ള ഏറ്റവും വലിയ കാല്‍വയ്പാണെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍ വ്യക്തമാക്കി. നിയമം മതസ്വാതന്ത്രത്തിനെതിരാണെന്ന വാദവുമായി നിയമത്തിനെതിരെ ഒരു സംഘം റിപ്പബ്ലിക്കന്‍സിന്റെ എതിര്‍പ്പ് തുടരുകയാണ്.

Eng­lish Summary:US Sen­ate pass­es same-sex mar­riage bill
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.