
കിഴക്കന്‍ പസഫിക്കില്‍ മയക്കുമരുന്ന് കടത്താരോപിച്ച് ബോട്ടിനു നേരെ യുഎസ് ആക്രമണം. ലാറ്റിനമേരിക്കൻ സമുദ്രാതിർത്തിയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആക്രമിക്കപ്പെടുന്ന 38-ാമത്തെയും ഈ വര്‍ഷത്തെ രണ്ടാമത്തെയും ബോട്ടാണിത്. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി യുഎസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. ഒരു തീവ്രവാദ സംഘടനയാണ് ബോട്ട് പ്രവര്‍ത്തിപ്പിച്ചതെന്നും മയക്കുമരുന്ന് കടത്തിന് പതിവായി ഉപയോഗിച്ചിരുന്ന പാതയിലൂടെയാണ് ബോട്ട് സഞ്ചരിച്ചിരുന്നതെന്നും യുഎസ് സെെന്യം ആരോപിച്ചു. എന്നാല്‍ ഏത് സംഘമാണ് ബോട്ട് നിയന്ത്രിച്ചിരുന്നതെന്ന് സെെന്യം വ്യക്തമാക്കിയിട്ടില്ല.
നിരവധി ലാറ്റിനമേരിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടലുകളെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തീവ്രവാദ ഗ്രൂപ്പുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ ആദ്യം മുതൽ സൈന്യം 38 ബോട്ടുകളെ സെെന്യം ആക്രമിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളില്‍ കരീബിയൻ കടലിലും കിഴക്കൻ പസഫിക്കിലുമായി 128 പേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്ത് തടയാൻ ബോട്ട് ആക്രമണങ്ങൾ അനിവാര്യമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ട ബോട്ടുകളിലുള്ളവര്‍ മയക്കുമരുന്ന കടത്തുന്നതിനോ അത്തരം സംഘങ്ങളുമായി ബന്ധമുള്ളതിനോ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ യുഎസ് ഭരണകൂടത്തിനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.