23 December 2025, Tuesday

Related news

December 21, 2025
December 19, 2025
December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 15, 2025
December 11, 2025
December 4, 2025
December 3, 2025

മതചിഹ്നം ഉപയോഗിക്കൽ; സുരേഷ്‌ ഗോപിക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അന്വേഷണം

Janayugom Webdesk
തൃശൂർ
March 30, 2024 7:53 pm

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നൽകി മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാതിയിൽ സുരേഷ്‌ ഗോപിക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ അന്വേഷണം ആരംഭിച്ചു. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയാണ് സുരേഷ് ഗോപി. പലവിധ വാഗ്‌ദാനങ്ങൾ നൽകുന്നതിനൊപ്പം മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ എൽഡിഎഫ്‌ നേതൃത്വം കലക്ടർക്ക്‌ പരാതി നൽകിയത്‌. 

സ്ഥാനാർഥിയുടെ അഭ്യർഥനയിൽ അവശ്യം വേണ്ട പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ്‌ സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നത്‌ ചൂണ്ടിക്കാട്ടി എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം ട്രഷറർ കെ കെ വത്സരാജ്‌ മറ്റൊരു പരാതിയും നൽകി. ഇക്കാര്യത്തിൽ സുരേഷ്‌ ഗോപിയോട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വിശദീകരണം തേടിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ കലക്ടറാണ് വിശദീകരണം തേടിയത്.

Eng­lish Summary:Use of reli­gious sym­bols; Elec­tion Com­mis­sion inves­ti­ga­tion against Suresh Gopi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.