23 December 2024, Monday
KSFE Galaxy Chits Banner 2

ഉത്ര വധക്കേസ്: ശിക്ഷാ വിധിക്കെതിരെ അപ്പീലുമായി സൂരജ്

Janayugom Webdesk
കൊച്ചി
January 4, 2022 4:02 pm

ഉത്ര വധക്കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതി സൂരജ് അപ്പീല്‍ നല്‍കി. മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ല എന്നാണ് സൂരജിന്റെ വാദം. വിദഗ്ധ സമിതിയുടെ പേരില്‍ ഹാജരാക്കിയ തെളിവുകള്‍ ആധികാരികമല്ലെന്നും പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജിന്റെ അപ്പീലില്‍ വ്യക്തമാക്കി. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഭാര്യ ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്.

eng­lish sum­ma­ry; Uthra mur­der case: Sooraj appeals against sentencing

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.