15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025

ഉത്തരാഖണ്ഡ് ഹിമാചല്‍ പ്രദേശ് മേഘവിസ്ഫോടനം;ആളുകള്‍ക്കായുള്ള തെരച്ചില്‍ ശക്തം

Janayugom Webdesk
ഷിംല
August 2, 2024 11:59 am

ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മേഘവിസ്ഫോടനത്തെ തുടര്‍ന്ന് 1 ഡസനോളം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഇന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി.മഴ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ തടസ്സം സൃഷ്ടിക്കുമെന്ന ഭയം നിലനില്‍ക്കെ തന്നെ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ മേഖലയിലെ പ്രതികൂല കാലാവസ്ഥ മൂലം കൂടുതല്‍ ആളുകളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റുകയാണ്.NDRF, SDRF, ITBP,കരസേന എന്നിവരാണ് രക്ഷാദൗത്യത്തിനായി എത്തിയിട്ടുള്ളത്.

ഉത്തരാഖണ്ഡില്‍ 13 പേര്‍ മരണപ്പെടുകയും 16 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.ഹിമാചല്‍ ഷിംലയിലെ അതിര്‍ത്തി പങ്കിടുന്ന ഉത്തര കാശി ജില്ലയില്‍ ഉയര്‍ന്ന മഴയുടെ പശ്ചാത്തലത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഉത്തരാഖണ്ഡിലെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ കേദാര്‍നാഥ് യാത്ര 3 ദിവസത്തേക്ക് നിര്‍ത്തിവച്ചതായി അധികാരികള്‍ അറിയിച്ചിട്ടുണ്ട്.ഇന്നലെ യാത്രാ മേഖലയില്‍ നിന്നും 450 പേരെ രക്ഷപ്പെടുത്തിയിരുന്നു.മേഘവിസ്ഫോടനത്തില്‍ റോഡുകളെല്ലാം ഒലിച്ചുപോയതിനാല്‍ ഏകദേശം 1300ഓളം തീര്‍ത്ഥാടകര്‍  സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്.

സോന്‍പ്രയാഗിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സോന്‍പ്രയാഗ്-ഗൗരികുണ്ഡ് റോഡ് തകര്‍ന്നതിനാല്‍ ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.സൈന്യവും വ്യോമയാന ഹെലികോപ്റ്ററുകളും തെരച്ചിലിനായി  വിന്യസിച്ചിട്ടുണ്ട്.

അയല്‍സംസ്ഥാനമായ ഹിമാചല്‍പ്രദേശിലും സ്ഥിതി മെച്ചമല്ല.ഷിംല,മണ്ഡി,കുളു എന്നീ 3 ജില്ലകളിലാണ് ഇന്നലെ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്.കാണാതായ 49 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോള്‍ 3 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സംസ്ഥാനത്ത് 3 നാഷണല്‍ ഹൈവേകളും മറ്റ് 450 റോഡുകളും ഇതുമായി ബന്ധപ്പെട്ട് അടച്ച്പൂട്ടി.

Eng­lish Summary;Uttarakhand Himachal Pradesh Cloud­burst; Strong search for people
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.