
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ. പട്ടികയിൽ രണ്ട് ഹിന്ദു സ്ഥാനാർഥികളും ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ പട്ടിക പാർട്ടി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. 25 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ മുസ്‍ലിം വോട്ടുകളുടെ ബലത്തിൽ എ.ഐ.എം.ഐ.എം മികച്ച വിജയം നേടിയിരുന്നു. ഇത്തവണ രണ്ട് ഹിന്ദുക്കളെയും മത്സരിപ്പിക്കുന്നുണ്ട്.
പട്ടികയനുസരിച്ച് എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് അഖ്താറുൽ ഈമാൻ ആണ് അമൂർ മണ്ഡലത്തിലെ സ്ഥാനാർഥി. ഹിന്ദു വിഭാഗത്തിൽ നിന്ന് റാണാ രഞ്ജിത് സിങ്, മനോജ് കുമാർ ദാസ് എന്നിവരെ ധാക, സിക്കന്ത്രയിലുമാണ് നിർത്തിയിരിക്കുന്നത്. ബൽറാംപൂരിൽ ആദിൽ ഹസനും നർക്കതിയയിൽ ഷമീമുർ ഹഖും ഗോപാൽഗഞ്ചിൽ അദസ് സലാമും ആണ് മത്സരിക്കുന്നത്.
ജോക്കിഹാട്ടിൽ നിന്ന് മുർഷിദ് ആലം, ബഹാദുർഗഞ്ചിൽ നിന്ന് തൗസിഫ് ആലം, താക്കൂർഗഞ്ചിൽ നിന്ന് ഗുലാം ഹസ്‌നൈൻ, കിഷൻഗഞ്ചിൽ നിന്ന് അഭിഭാഷകൻ ഷംസ് ആഗാസ്, ബൈസിയിൽ നിന്ന് ഗുലാം സർവാർ, ഷെർഘട്ടിയിൽ നിന്ന് ഷാൻ‑ഇ-അലി ഖാൻ, നാഥ് നഗറിൽ നിന്ന് മുഹമ്മദ് റവാൻ, മുഹമ്മദ് റവാൻ, അനിഷ്‌മാൻ, അനിഷ്‌മാൻ എന്നിവരെയാണ് പാർട്ടി നാമനിർദേശം ചെയ്തത്.
ജലെയിൽ നിന്ന്, സിക്കന്ദ്രയിൽ നിന്നുള്ള മനോജ് കുമാർ ദാസ്, മുൻഗറിൽ നിന്നുള്ള ഡോ മുനാസിർ ഹസൻ,നവാഡയിൽ നിന്ന് നസീമ ഖാട്ടൂൻ, മധുബാനിയിൽ നിന്ന് റാഷിദ് ഖലീൽ അൻസാരി, ദർഭംഗ റൂറലിൽ നിന്ന് മുഹമ്മദ് ജലാൽ, ഗൗരബൗറത്തിൽ നിന്ന് അക്തർ ഷഹൻഷാ, കസ്ബയിൽ നിന്ന് ഷാനവാസ് ആലം, അരാരിയയിൽ നിന്ന് മുഹമ്മദ് മൻസൂർ ആലം, അരാരിയയിൽ നിന്ന് മുഹമ്മദ് മൻസൂർ ആലം, മുഹമ്മദ് മതിയുർ റഹ്മാൻ ഷെരാരിയിൽ നിന്ന് സർദാരി എന്നിവരെയും പാർട്ടി നാമനിർദേശം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.