22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 11, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
December 28, 2025
December 21, 2025
December 19, 2025

കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
November 9, 2023 8:07 pm

കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഭയപ്പെടുത്തുന്നുവെന്ന് കേരളീയം സംഘാടക സമിതി ചെയർമാനായ മന്ത്രി വി ശിവൻകുട്ടി. അതുകൊണ്ടാണ് വി ഡി സതീശൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേരളീയത്തിന്റെ സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ സ്പോൺസർഷിപ്പ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെ തന്നെയാണ് നടന്നിട്ടുള്ളത്.

അക്കാര്യങ്ങളിൽ ഒരു പരാതി എങ്കിലും ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. കേരളത്തിന്റെ എല്ലാ മികവുകളും ലോകത്തിന് മുന്നിൽ തുറന്നു വെക്കുന്നതാകും അടുത്ത കേരളീയമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: v sivankut­ty against oppo­si­tion leader v d satheesan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.