5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 2, 2024
September 24, 2024
September 16, 2024
September 9, 2024
September 5, 2024
March 20, 2024
February 29, 2024
February 28, 2024
February 28, 2024
February 22, 2024

ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
February 29, 2024 6:42 pm

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യക്കടലാസിന്റെ അച്ചടി പൂർത്തിയായിട്ടുണ്ട്.
2021 ൽ ഒമ്പത് തവണയായാണ് വിതരണം നടത്തിയത്. പല വർഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022 പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറിയിൽ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പർ എത്തിക്കണമെന്ന് വ്യാജവാർത്ത നൽകിയിരിക്കുന്നു. എംബസി മുഖേന മുഴുവൻ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ചെലവ് പൂർണമായും ഗൾഫ് സ്കൂളുകളാണ് വഹിക്കുന്നത്. മലയാള മനോരമ വാർത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. പരീക്ഷ നടത്തിപ്പിനുള്ള തുക പി ഡി അക്കൗണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ചു നിക്ഷേപിക്കുന്നതാണ്.

2023 മാർച്ച്‌ പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകൾക്കും തുക വിതരണം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Eng­lish Sum­ma­ry: edu­ca­tion min­is­ter v sivankut­ty react­ed fake news
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.