2 January 2026, Friday

‘വി’ 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും

Janayugom Webdesk
കൊച്ചി
August 18, 2025 6:13 pm

പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക് വി 5ജി സേവനങ്ങള്‍ ലഭ്യമാകും. സേവനം തുടങ്ങുന്നതിന്‍റെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ വി അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫിനിഷന്‍ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അതിവേഗ ഡൗണ്‍ലോഡുകള്‍, റിയല്‍ടൈം ക്ലൗഡ് ആക്സസ് എന്നിവയും ആസ്വദിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തും കൂടി വി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ, കേരളത്തിലെ നാല് പ്രധാന നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കരുത്തുറ്റ 4ജി സേവനങ്ങള്‍ക്കൊപ്പം തങ്ങളുടെ നെക്സ്റ്റ്-ജെന്‍ 5ജി സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകളും മെച്ചപ്പെട്ട അനുഭവവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യം. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കും 5ജി ഹാന്‍ഡ്സെറ്റ് ഉപയോഗം വര്‍ധിക്കുന്നതും അനുസരിച്ച് കേരളത്തിലുടനീളം 5ജി സേവനം വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.