19 December 2024, Thursday
KSFE Galaxy Chits Banner 2

നെടുമങ്ങാട് തെരുവ് നായ്ക്കള്‍ക്ക് വാക്സിനേഷന്‍: പദ്ധതിയ്ക്ക് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
February 13, 2023 8:15 pm

നെടുമങ്ങാട് നഗരസഭ പരിധിയിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഫെബ്രുവരി 13 തിങ്കളാഴ്ച രാവിലെ 9.30 ന് ടൗൺ വാർഡിലെ പുലിപ്പാറ സ്റ്റേഡിയത്തിൽ വച്ച് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം 500 തെരുവ് നായ്ക്കളെ പിടികൂടി പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ് നൽകുന്നു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് സിന്ധു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് അജിത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ, കൗൺസിലർ പുലിപ്പാറ കൃഷ്ണൻ, സീനിയർ വെറ്ററിനറി സർജൻ ഡോ ജെ സീമ, വെറ്ററിനറി സർജൻ ഡോ ട അരുൺ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് എസ് ശ്രീലാൽ എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി. നഗരസഭയിലെയും ഹെൽത്ത് വിഭാഗത്തിലെയും വെറ്ററിനറി പോളിക്ലിനിക്കിലെയും ജീവനക്കാരും പങ്കെടുത്തു.

Eng­lish Sum­ma­ry: Vac­ci­na­tion of Nedu­man­gad Stray Dogs: Project Launched

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.