ഭക്ഷണശാലകളില്‍ മാംസാഹരം പ്രദര്‍ശിപ്പിച്ച് വില്പന നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷൻ. സസ്യാഹാരങ്ങള്‍ ഒഴികെ മാംസവും മുട്ടയും അടക്കമുള്ള എല്ലാ സസ്യേതര ഭക്ഷണങ്ങളും കടകളില്‍ പ്രദര്‍ശിപ്പിച്ച് വില്പന നടത്തരുതെന്നാണ് കോര്‍പ്പറേഷൻ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മതവികാരങ്ങളെ വൃണപ്പെടുത്തുന്നതിനാലാണ് ഇത്തരത്തില്‍ ഒരു നടപടിയെടുത്തതെന്നാണ് കോര്‍പ്പറേഷൻ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
മാംസാഹരങ്ങള്‍ അടക്കമുള്ള സസ്യേതര ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നത് ചില മതവിശ്വാസികളുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നുണ്ട്. പ്രധാന റോഡുകളില്‍ മാംസാഹാര ലഭിക്കുന്ന ഭക്ഷണശാലകള്‍ മൂലം റോഡില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാണ് കോര്‍പ്പറേഷൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വഡോദര കോര്‍പ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു.
നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കടയുടമകള്‍ക്ക് ഫൈൻ ഈടാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഒരു പറ്റം ഹിന്ദുത്വ സംഘടനകള്‍ ഇറച്ചിക്കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചിരുന്നു.
English Summary : vadodara corporation bans public display of meat products in stalls
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.