28 April 2024, Sunday

Related news

January 11, 2024
January 2, 2024
September 26, 2023
August 8, 2023
July 23, 2023
June 24, 2023
June 20, 2023
June 10, 2023
June 8, 2023
June 7, 2023

ബാറുകളിലും റെസ്റ്റോറന്റുകളിലും ഹുക്ക ഉപയോഗിക്കുന്നതില്‍ വിലക്ക്

Janayugom Webdesk
ചണ്ഡീഗഡ്
September 26, 2023 7:34 pm

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് ഹുക്ക നല്‍കുന്നത് നിരോധിച്ച് ഹരിയാന സർക്കാർ. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ അറിയിച്ചു. കർണാലിൽ ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ‘സൈക്ലോത്തോണിന്റെ’ സമാപന ചടങ്ങിലാണ് ഹരിയാന മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഹുക്കകൾക്ക് ഹരിയാന സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
മയക്കുമരുന്നിനെതിരായ ഞങ്ങളുടെ കാമ്പയിൻ തുടരുമെന്നും. സൈക്ലോത്തോൺ കാമ്പെയ്‌നിന്റെ വിജയം കാണുമ്പോൾ, മയക്കുമരുന്നിന് അടിമകളായവരെ ഡീ-അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നതിനും അവരുടെ പുനരധിവാസത്തിന് സഹായിക്കുന്നതിനുമുള്ള കാമ്പെയ്‌നുകളിൽ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ഖട്ടർ പറഞ്ഞു. സെപ്റ്റംബർ 1നാണ് സൈക്ലോത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്. സെപ്റ്റംബർ 25 സമാപിക്കുകയും ചെയ്തു. 25 ദിവസത്തെ ഓട്ടത്തിനിടയിൽ സൈക്ലോത്തോൺ ഏകദേശം 2,000 കിലോമീറ്ററുകൾ പിന്നിട്ടത്. 

ഏതാനും മാസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ, നിശാക്ലബ്ബുകൾ എന്നിവിടങ്ങളിൽ ഹുക്ക നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉല്പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും കർണാടക സർക്കാർ ആലോചിക്കുന്നതായി ഒരാഴ്ച മുമ്പ് റിപ്പോർട്ട് വന്നിരുന്നു. 

Eng­lish Summary:Ban on hookah use in bars and restaurants
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.