
ക്രിക്കറ്റ് ലോകത്ത് വിസ്മമയമാക്കിയ കുട്ടിതാരമാണ് വൈഭവ് സൂര്യവംശി. ഇന്ത്യ അണ്ടര്‍ 19 ടീം, ആഭ്യന്തര ക്രിക്കറ്റ്, ഐപിഎല്‍ എന്നിവയിലടക്കം സെഞ്ചുറിയും റെക്കോഡ് റണ്‍വേട്ടയുമായി ഞെട്ടിച്ച താരമാണ് ഈ 14കാരന്‍. എന്നിട്ടും സീനിയര്‍ ടീമില്‍ എത്തിപ്പെടാന്‍ താരത്തിനായില്ല. വൈഭവിന്റെ പ്രായം ഇതിന് സാങ്കേതിക തടസം സൃഷ്ടിച്ചിരുന്നു. ഈ വർഷം അത് നീങ്ങുന്നതോടെ താരത്തെ ഇന്ത്യൻ സീനിയർ ടീമിൽ കാണാനാകുമെന്നാണ് പ്രതീക്ഷ.
പ്രായത്തെ വെല്ലുന്ന ബാറ്റിങ് പ്രകടനം പലതവണ കാഴ്ചവച്ചതിനാല്‍ താരത്തെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 16-ാം വയസില്‍ അരങ്ങേറ്റം കുറിച്ച പോലെ വൈഭവിനും ടീമിലെത്താമെന്നാണ് ആരാധകര്‍ വാദം. 2020ലെ ഐസിസി നിയമപ്രകാരം സീനിയര്‍ ടീമില്‍ കളിക്കാന്‍ 15 വയസ് പൂര്‍ത്തിയാവണം. മാര്‍ച്ച് 27ന് വൈഭവിന് 15 വയസാവും. ഇതിന് ശേഷം സെലക്ടര്‍മാര്‍ക്ക് വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാം. മൂന്നുമാസം കൂടി കഴിയുന്നതോടെ താരത്തെ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നതിന് മറ്റുതടസങ്ങളുണ്ടാകില്ല.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് പരിക്കേറ്റ സഞ്ജു സാംസണിന് പകരക്കാരനായാണ് ഓപ്പൺ ചെയ്തത്. പിന്നീട് ഐപിഎല്ലിലും, അണ്ടർ-19 ഏഷ്യാകപ്പിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം സെഞ്ചുറി നേടി റെക്കോഡിട്ടു. അടുത്തിടെ രാജ്യത്തെ കുട്ടികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം വൈഭവ് രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ വൈഭവ് ഇടംപിടിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.