2 January 2026, Friday

Related news

December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 15, 2025
December 12, 2025

അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ

Janayugom Webdesk
September 9, 2024 7:53 pm

4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം നേടിയതാണ്. ഇപ്പോൾ റീമാസ്റ്റർ ചെയ്ത് നൂതന ദൃശ്യ ശബ്ദ മികവോടെ 4k സിസ്റ്റത്തിൽ വീണ്ടും എത്തുകയാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ ജൻമദിനമായ സെപ്റ്റംബർ ഏഴിനാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ശോഭനാ, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമാഇന്ദ്രജിത്ത്, എൻ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഗാനങ്ങൾ: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രാജാമണി, ചായാഗ്രഹണം: രവിവർമ്മൻ, എഡിറ്റിംഗ്: എൽ. ഭൂമിനാഥൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു. 

വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.