25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 23, 2024
December 21, 2024
December 16, 2024
December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024

ഓളപ്പരപ്പിൽ ആര്‍പ്പൂ വിളിയും വഞ്ചിപ്പാട്ടും; ജല രാജാക്കൻമാരുടെ പരിശീലനം തകൃതി

ഡാലിയ ജേക്കബ്
ആലപ്പുഴ
July 28, 2023 9:21 pm

ഓളപ്പരപ്പിൽ ആരവമുയർത്താൻ ജലരാജാക്കൻമാരുടെ പരിശീലനം തകൃതി. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലേയും ജലാശയങ്ങളിൽ ആർപ്പുവിളികളും ആരവങ്ങളും വഞ്ചിപാട്ടുകളും ഉയർന്നു. ഇനിയുള്ള രണ്ടാഴ്ചക്കാലം കുട്ടനാട്ടുകാർക്ക് വിശ്രമമില്ല. ഓരോ കരക്കാരും അവരവരുടെ ചുണ്ടനുകളുടെ വിജയത്തിനുവേണ്ടി തയാറെടുക്കുകയാണ്. ഓരോ വള്ളങ്ങളും 200ലധികം പേരെയാണ് പരിശീലിപ്പിക്കുന്നത്. നൂറുവരെ തുഴച്ചിൽക്കാർ മതിയെങ്കിലും കൂടുതൽപ്പേരെ പരിശീലിപ്പിച്ച് മികച്ചവരെയായിരിക്കും പുന്നമടയിലെ മത്സരത്തിനിറക്കുക. ഓഗസ്റ്റ് 12 ന് നടക്കുന്ന ജലോത്സവത്തിൽ 19 ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുക. വള്ളംകളി രംഗത്ത് പ്രശസ്തമായ ക്ലബുകൾ നിരവധിതവണ ട്രോഫി നേടിയിട്ടുള്ളതും പ്രസിദ്ധിയാർജിച്ചതുമായ ചുണ്ടനുകൾ നേരത്തെതന്നെ എടുത്ത് പരിശീലനം തുടങ്ങിക്കഴിഞ്ഞു. 

പുന്നമടയിലും പരിസരത്തുമായി നടക്കുന്ന പരിശീലനം കാണാൻ കാണികളും ഏറെയുണ്ട്. നവമാധ്യമങ്ങളിലും കരകൾ പോരടിച്ചുതുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിലെപ്പോലെ തുഴച്ചിൽമാത്രമല്ല, മോട്ടിവേഷൻ ക്ലാസ് ഉൾപ്പെടെ നടത്തിയാണ് പരിശീലനം.
ഇത്തവണ കുട്ടനാട്ടിലെ തലവടി ഗ്രാമത്തിൽ നിന്ന് പുതിയൊരു ചുണ്ടനും പുന്നമടയിലെത്തുന്നുണ്ട്. ആദ്യപോരാട്ടത്തിൽ തന്നെ നെഹ്റു ട്രോഫിയിൽ മുത്തമിടുമെന്ന് തുഴച്ചിൽക്കാർ അവകാശപ്പെടുന്നു. കഴിഞ്ഞ ജനുവരി ഒന്നിനാണ് വള്ളം പണിത് നീറ്റിലിറക്കിയത്. തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നീ സംഘടനകളുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരത്തിന് തയാറെടുക്കുന്നത്. 

Eng­lish Summary:vanchipattu for vallamkali
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.