കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടിയതായി കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് തീവണ്ടിയുടെ ദൂരം നീട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. വന്ദേഭാരത് അഭിമാന പദ്ധതിയാണെന്നും വേഗം കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി പാളം നവീകരിക്കും. ആദ്യഘട്ടം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തീവണ്ടി സഞ്ചരിക്കുന്ന പാതയിലെ വളവുകളെല്ലാം നിവര്‍ത്തും. ഇതിനായി ഭൂമി ഏറ്റെടുക്കുമെന്നും റയില്‍വേ മന്ത്രി അറിയിച്ചു. രണ്ടാം ഘട്ട വികസനത്തിന് 3–4 വര്‍ഷം എടുക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു.
English Summary: vande bharat extended upto kasargod ; Ashwini Vaishnaw
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.