19 December 2024, Thursday
KSFE Galaxy Chits Banner 2

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച കേസ്: പ്രതിയുടെ രേഖപ്പെടുത്തി

Janayugom Webdesk
ഇടുക്കി
January 7, 2024 4:20 pm

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെ ആക്രമിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതി അര്‍ജുന്റെ ബന്ധുവായ പാല്‍രാജാണ് കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തി പരിക്കേല്‍പ്പിച്ചത്. പ്രതി അര്‍ജുനെ പ്രത്യേക പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടത് നേരത്തേ വലിയ വിവാദമായിരുന്നു.

കുട്ടിയുടെ അച്ഛനോട് പ്രതിക്ക് വിരോധമുണ്ടായിരുന്നു എന്ന് എഫ്ഐആറില്‍ പറയുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പാല്‍രാജ് ആക്രമണം നടത്തിയത് എന്നും എഫ്ഐആറില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 294 (ബി), 324, 307 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല.

വണ്ടിപ്പെരിയാര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പാല്‍രാജിനെ അല്‍പ്പസമയത്തിനകം തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ശനിയാഴ്ച രാവിലെ 11 മണിയോടെ പശുമലമൂട് ജങ്ഷനില്‍ വെച്ചാണ് പാല്‍രാജ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച മുത്തച്ഛനെയും ഇയാള്‍ പരിക്കേല്‍പ്പിച്ചു.

Eng­lish Sum­ma­ry: Vandiperi­yar girl’s father assault case: Accused recorded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.