സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ മേനോൻ എന്നിവർ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച് സനൽ.വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച (ചിങ്ങം ഒന്ന്) പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവമേനോൻ എന്നിവരുടെ വ്യത്യസ്ഥമായ ഗറ്റപ്പുകളിലൂടെയാണ് രണ്ടാമത്തെ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പല അഭിനേതാക്കളോടും പ്രേഷകർക്കുള്ള മുൻവിധികൾ മാറ്റി മറിക്കാൻ പോന്നതായിരിക്കും. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്.& സഞ്ജയ് പടിയൂർ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിത്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു. നവ്യാനായർ, പ്രാഞ്ചിടെ ഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ — മനു.സി. കുമാർ,ജിത്തു. കെ. ജയൻ. തിരക്കഥ — മനു സി.കുമാർ. സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം — അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ. ലൈൻ പ്രൊഡ്യൂസർ — ആര്യൻ സന്തോഷ്. കലാസംവിധാനം — സുനിൽ. കെ. ജോർജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — സ്യമന്തക് പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ — പ്രേം പുതുപ്പള്ളി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — അഭിലാഷ് പൈങ്ങോട്. നിർമ്മാണ നിർവ്വഹണം — പൗലോസ് കുറുമറ്റം,ബിനു മുരളി.
വാഴൂർ ജോസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.