22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

”വാരണാസി നീ എൻറെ ആത്മാവിൽ തൊട്ടു” ;ഹൃദയാത്മക കുറിപ്പുമായി യുഎസ് അംബാസിഡർ

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2024 10:01 pm

വാരണാസിയിലെ പ്രശസ്തമായ പര്‍വത നിരകളിലെ സൂര്യോദയത്തിന് സാക്ഷ്യം വഹിക്കുകയും ഗംഗാ നദിയില്‍ നിന്നുള്ള പൂജയായ ഗംഗാ ആരതി വീക്ഷിക്കുകയും ചെയ്ത ശേഷം ഹൃദയാത്മക കുറിപ്പ് പങ്ക് വച്ച് യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സിറ്റി.”പാരമ്പര്യം നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തല്‍” എന്നാണ് അദ്ദേഹം കുറിച്ചത്.

ഇന്ത്യയിലെ ആത്മീയ നഗരത്തിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിലൂടെ പോസ്റ്റ് ചെയ്തു.

”അസി നിരകളില്‍ നിന്ന് ഗംഗാ നദിയുടെ മുകളിലൂടെയുള്ള സൂര്യോദയം അനുഭവിച്ചറിയുക എന്നത് അത്ഭുതകരമായ ഒന്നായിരുന്നു. ഈ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കുന്നതിനായി അതിരാവിലെ ഒത്തുകൂടിയ ആളുകളുമായി ഈ നിമിഷം പങ്കിടാന്‍ കഴിഞ്ഞത് അതിലേറെ സന്തോഷം”. ഇങ്ങനെയായിരുന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചത്.

ഗംഗാ നദിയുടെ തീരത്ത് വച്ച് നടന്ന ഒരു പൂജയ്ക്ക് സാക്ഷ്യം വഹിച്ചതിനെക്കുറിച്ച് ഗാര്‍സിറ്റി മറ്റൊരു പോസ്റ്റിലൂടെ പങ്കുവച്ചു.

ദശാശ്വമേധ് നിരകളിലെ ഗംഗാ ആരതി ഒരു ചടങ്ങ് മാത്രമല്ല. പാരമ്പര്യം നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ മനോഹരമായ ഒരു ഓര്‍മപ്പെടുത്തല്‍ ആയിരുന്നു ഇത്. നദിയിലൂടെ പ്രതിഫലിക്കുന്ന വിളക്കുകളും രാത്രിയില്‍ പ്രതിധ്വനിക്കുന്ന മണികളുടെ ശബ്ദവും അവിസ്മരണീയമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. വാരണാസി നീ എന്റെ ആത്മാവില്‍ തൊട്ടു എന്നാണ് അദ്ദേഹം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.