14 April 2025, Monday
KSFE Galaxy Chits Banner 2

ചാർജ്ജു തീരുന്നേരം

എൻ കെ ഷീല
May 14, 2023 2:24 am

ചവിട്ടുംകുത്തും തിക്കുംതെരക്കും
വല്ലോണമൊന്നിറങ്ങിയാലെന്ന്
യാത്രയുടെ തുടക്കത്തിൽ
തോന്നിപ്പോകും
വണ്ടിയൊന്നിളകിയാൽ
‘ഇറങ്ങട്ടെ‘യെന്ന്
ചോദിച്ചു കൊണ്ടിരിക്കും
ക്ഷമയില്ലാതെ, മനസ്
ഓരോ മണിയടിയിലും
‘സമയമായി’ എന്നോർത്ത്
ഒരുങ്ങി നിൽക്കും
ഇറങ്ങിപ്പോകാൻ
പാകതക്കുറവിൽ
പരിഭവങ്ങൾ പോലും
പരിഹാസശരങ്ങളായിട്ടവ
പുറപ്പാടിനാക്കം കൂട്ടും
അപ്രതീക്ഷിതമായിട്ട് -
സ്വസ്ഥമായിരിക്കാൻ
അല്പമിടങ്കിട്ടും
കൂടെയുള്ളവരോട്
മിണ്ടിയും പറഞ്ഞും
യാത്ര രസകരമാകും
അന്നേരമാകും
ഒട്ടും നിനച്ചിരിക്കാതെ
വിളി വരിക
എത്ര പിടിച്ചു നിന്നാലും
ഏല്പിച്ച ചാർജ്ജു തീർന്നാൽ
മുഖം നോക്കാതെ
ഇറക്കിവിടും

Kerala State - Students Savings Scheme

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.