
എത്രയും സ്വാഭാവിക-
മായൊന്നു മരിക്കുവാൻ
സൂപ്പർ സ്പെഷ്യലിൽ തന്നെ
അഡ്മിഷൻ വാങ്ങിക്കുന്നു
ടെസ്റ്റുകളെല്ലാം- ഒന്നും
വിടാതെ നടത്തുന്നു
റിപ്പോർട്ടുകളും വാങ്ങി
ഫയലിൽ സൂക്ഷിക്കുന്നു
ഡ്രിപ്പുകൊടുക്കാൻ‑രക്തം
അപ്പപ്പോൾ എടുക്കാനും
കൈ ഞരമ്പൊരു പോർട്ടായ്
തുളച്ചു സെറ്റാക്കുന്നു
ഓക്സിജൻ സിലിണ്ടറു-
മായി ബന്ധിപ്പിച്ചതാം
കുഴലും മാസ്കും മൂക്കിൽ
വെന്റിലേറ്ററാക്കുന്നു
മറ്റൊരു കുഴൽ വയർ
കുത്തിത്തുളച്ചു ദ്രവ -
ഭക്ഷണം കടത്തുവാൻ
ഘടിപ്പിച്ചിരിക്കുന്നുേ
സർജറി ചെയ്യാനൊരു
ഭാഗവും ഒഴിവില്ലെ-
ന്നുറപ്പുമായി ടിയാൻ
ശരീരം കിടക്കുന്നു
ബന്ധുക്കൾക്കെല്ലാം സൗക-
ര്യപ്പെടും ദിനം നോക്കി
വെന്റിലേറ്ററും നീക്കി
മരണം ഒപ്പിടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.