3 April 2025, Thursday
KSFE Galaxy Chits Banner 2

ഒരു ലോ ഫ്ലോർ ബസ് ക്ലാസ് മുറി

ഷൈൻ എസ്
May 29, 2022 4:00 am

കട്ടപ്പുറത്തായ ജീവിതം
ഒരു ലോഫ്ലോർ
ബസിലെ
ക്ലാസ് മുറിയിലേക്ക്
കയറുന്നു.
മരുന്നുകളുടെ
വിരസമായ പീരീഡുകൾ
വേദനയുടെ ഞരങ്ങിയ വായനകൾ
കൂട്ടിയും കിഴിച്ചുമുള്ള
ജീവിതത്തിന്റെ
കണക്കുകൂട്ടലുകൾ
തുരുമ്പിച്ച ഓർമകളുടെ
കണ്ണുരുട്ടൽ
മറവിയുടെ നിസ്സഹായത
ശുചി മുറിയിലേക്കുള്ള
ഇന്റർവെല്ലുകൾ
നെഞ്ചിടിപ്പിന്റെ
പ്രോഗസ് കാർഡുകൾ
ഒടുവിൽ
പാതി തുറന്ന
ജാലക മിഴികളെ
ഒച്ചയുണ്ടാക്കാതെ
ആരോ അടയ്ക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.