21 January 2026, Wednesday

നിശാഗന്ധി

ഉണ്ണിക്കൃഷ്ണൻ മുതുകുളം
August 3, 2025 3:18 am

എത്രനാളെത്രനാൾ
മൗനം പുതച്ചൊരി
നീലയവനിക
നിന്നുടൽ മൂടുന്നു

എന്നും തളിർക്കുന്ന
കൊച്ചിളം തണ്ടുമായ്
എത്ര പകലുകൾ
വാടിത്തളരുന്നു

സുന്ദരസ്വപ്നങ്ങൾ
മൗനത്തിലാഴ്ത്തിയും
ഭീകരദൃശ്യങ്ങൾ
കണ്ണുകൾ മൂടിയും

ഏതു നിശാചര
ഗേഹത്തിൻ ചാരത്തു
രാക്കിളിയായി നീ
പാടിത്തളരുന്നു

ഏതു ദിനാന്തത്തിൻ
ശാദ്വലഭൂമിയിൽ
സൗരഭ്യ പുഷ്പമായ്
പൂത്തുവിടർന്നിടും

ഏതൊരു സ്വർഗീയ
നർത്തന മേടയിൽ
കൗതുക കാഴ്‌ചകൾ
കണ്ടുനടന്നിടും

പാതിരാക്കാറ്റിൻ
സുഗന്ധവും പേറി നീ
ഏതു നിലാവിൽ
നിഴലായലഞ്ഞിടും

ഏതു പ്രണയിനി
കാമുകഹൃത്തിന്റെ
സമ്മാനമായ് നിന്നെ
കാഴ്ച വച്ചീടുന്നു

സംവത്സരത്തിലൊരിക്കൽ മാത്രം
പൂവിട്ടുകൂമ്പിയടയുന്ന നിൻ
മാദകസൗരഭ്യമേറ്റു രാത്രി
വെള്ളി നിലാവിൽ കുളിച്ചുനിൽക്കും

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.