30 March 2025, Sunday
KSFE Galaxy Chits Banner 2

അടയാളപ്പെടുത്തലുകൾ

ബാബു നെയ്യാറ്റിൻകര
May 14, 2023 2:00 am

ഈ ലോകത്ത് നമ്മളിപ്പോഴും
ജീവിച്ചിരിക്കുന്നു എന്നതിന്റെ
അടയാളപ്പെടുത്തലുകളാണ്
ഓരോ സ്വപ്നങ്ങളും
സ്വപ്നം നിഷേധിക്കപ്പെട്ട
വഴിത്താരകളിലെ
വരണ്ട കാലടികളിൽ
തറഞ്ഞുകേറുന്ന
കൂർത്ത കുപ്പിച്ചില്ലുകളിൽ
പറ്റിപ്പിടിച്ചിരിക്കുന്ന
ചോരപ്പാടുകൾക്കുമുണ്ട്
പറയാൻ ഒരുനൂറു സ്വപ്നങ്ങൾ
സ്വപ്നം വിറ്റു
ഹോമിക്കപ്പെടുന്ന
തടവറയിലെ ബലിപീഠത്തിൽ
പുകച്ചുരുളുകളായി
പറന്നകലുന്ന
ആത്മാക്കൾക്കുമുണ്ട് ഓർക്കാൻ
മിഴിനീരുണങ്ങിയ ഒരുപിടി
സ്വപ്നത്തിൻ ബാക്കിപത്രം
ഓരോ സ്വപ്നങ്ങൾക്കും മീതെ
ഓരോ കയ്യൊപ്പുകളും ഉണ്ട്
വേരറ്റുപോകുന്ന
ജന്മബന്ധങ്ങൾക്കു സാക്ഷിയായി
കാലം വരച്ചിട്ടിട്ടു പോകുന്ന
ഓരോ അടയാളപ്പെടുത്തലുകൾ
ഉറക്കത്തിന്റെ
ഏതു കടലാഴങ്ങളിൽ
മുങ്ങിനിവർന്നാലും
മാഞ്ഞുപോവാത്ത
ചില അടയാളപ്പെടുത്തലുകൾ

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.